Sunday, January 23, 2011

ജയന്‍ തരംഗം വീണ്ടും ...


'അവതാരം' [മലയാളം]... 3ഡിയാണോന്നറിയില്ല്ല... സംവിധാനം ജെയിംസ് കാമറൂണും അല്ല. പക്ഷേ വിജീഷ് മണി സംവിധാനം ചെയ്യുന്ന ആധുനിക സാങ്കേതിക വിദ്യയുമായിതന്നെ വരുന്ന  ഈ അവതാരത്തിന്നും നല്ല ഹൈപ് ഉണ്ട്. കാരണം വേറൊന്നുമല്ല.... ജയന്‍ !!!!
ജയന്‍ അഭിനയിക്കുന്നൂന്നോ അല്ലെങ്കില്‍ ജയനെ അഭിനയിപ്പിക്കുന്നൂന്നോ പറയാം... അതാണ് ....


ഇടവേള:
ആ കുതിരയും ഉണ്ടായിരുന്നെങ്കില്‍ വീണ്ടും സിനിമാ ഹാളില്‍ മലയാള സിനിമയ്ക്ക് തരുണീ മണികളുടെ ക്യൂ കണ്ടേനെ!!! 

Thursday, January 20, 2011

ലാലേട്ടനും 'പതിനൊന്നും പിന്നെ തിരക്കഥയും


"തുടക്കം ഷാഫി പിന്നെ സത്യന്‍ അന്തിക്കാട് അതു കഴിഞ്ഞ് ബ്ലെസ്സി ഇതിന്റെടേലൊന്ന് പ്രിയദര്‍ശന്‍, വൈറ്റിങ്ങ് ലിസ്റ്റില്‍ ജോഷീടെ ഒരെണ്ണം ... അമ്പമ്പോ... 2011 ലാലേട്ടന്‍ തന്നെ "

ആണോ?
ആണത്രേ...

ഇടവേള: ഹൌ... ഈ സംഭവങ്ങളുടെ എല്ലാറ്റിന്റേം തിരക്കഥ, മലയാളത്തിന്റെ തിരക്കഥാ ആചാര്യന്‍, ശ്രീ ആന്റണീ പെരുമ്പാവൂര്‍ ചേട്ടന്റേതാണെങ്കീ, 2011ന്നുംകേമായിരിക്ക്യും ട്ടോ... നിയ്ക്കൊരു സംശ്യൂല്ല്യാ... ന്താ ഇയ്യാക്ക് വല്ല സംശ്യൂണ്ടോ???...

ഈശ്വരാ... ഇനിയെന്തെല്ല്ലാം കേള്‍ക്കണം!

....2010
90 മലയാള സിനിമകള്‍...
പക്ഷേ പത്ത് പേരൊന്നിച്ചിരുന്നു കണ്ടത് വെറും പത്തെണ്ണം.. എന്നിട്ടും
 "പിക്ചര്‍ അഭീ ഭീ ബാക്കി ഹൈ മെരെ ദോസ്ത്!!! " 
2011....



ഇടവേള: ഈശ്വരാ.... ഈ കോപ്രായങ്ങളൊക്കെ കാണുമ്പോ പറഞ്ഞ് പോവും...